"doubt is the begining, not the end of wisdom"

Friday, October 29, 2010

കോണകം

രാജാവ്‌ നഗ്നനായിരുന്നു ......
അത് വിളിചോതാന്‍ ആരുമില്ലായിരുന്നു ....
കൂടെയുള്ളവരെ നഗരവാതിലില്‍ കാവല്‍ നിര്‍ത്തി -
അവന്‍ അവളെ തേടിയിറങ്ങി ......
അവന്‍, ഇരുട്ടിന്റെ  മറനീക്കി പകല്‍ വന്നെത്തുമ്പോള്‍ -
നാടിനെ കാത്തു കൊല്ലെണ്ടവന്‍.........
ഇരുട്ടിനെ പുതപ്പാക്കി അവളോടൊപ്പം ശയിച്ച്-
അവന്‍ രാത്രിയെ പകലാക്കി...
സാധാചാരത്തിന്റെ കാവല്‍ഭടന്മാര്‍ -
അനീതിയുടെ വിലങ്ങണിയിച് -
അവളെ തുരുങ്ങിലടക്കുമ്പോള്‍ -
രാജാവ്‌ നഗ്നനായിരുന്നു ......
അത് വിളിചോതാന്‍ ആരുമില്ലായിരുന്നു ....
അധികാരം വിറ്റ് രാജാവൊരു കോണം തുന്നിച്ചു ......